തലശ്ശേരി: നമ്മുടെ നാടിനെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരി വ്യാപനത്തിനെതിരേയുള്ള യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്തിരിക്കുകയാണെന്നും ഈ പോരാട്ടത്തില്‍ സ്വയം പ്രഖ്യാപിത യോദ്ധാക്കളായി ഓരോ ആളും മുന്നോട്ട് വരണമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. നിര്‍ണായകമായ ഈ പോരാട്ടത്തില്‍ പരാജയപ്പെട്ടാല്‍ നശിക്കുന്നത് വരാനിരിക്കുന്ന തലമുറകളായിരിക്കുമെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു. മാനസികമായ കാടത്തം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റേതുള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ക്കര്‍ഹനായ മാതൃകാ പഞ്ചായത്ത് സെക്രട്ടറി അഡ്വ. ടി.ഷാഹുല്‍ ഹമീദിന് കണ്ണൂര്‍ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഒരുക്കിയ സ്‌നേഹാദര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ഗോകുലം ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ‘താരം തദ്ദേശം’ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി.നാസര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാഹി എം.എല്‍.എ രമേശ് പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. എന്‍.ഹരിദാസ്, അഡ്വ. കെ.എ.ലത്തീഫ് , അബ്ദുള്‍ ഖിലാബ്, സി.കെ.പി റയീസ് ,ആയിഷ ഉമ്മര്‍, അഖില മര്യാട്, സി.കെ.പി. റയീസ്, ഇ.ടി.അയ്യൂബ്, നജ്മ തബ് ശിറ, യു.വി.അഷ്‌റഫ് സംസാരിച്ചു. ടി.ഷാഹുല്‍ ഹമീദ് മറുപടി പ്രസംഗം നടത്തി. അഡ്വ. ടി.പി. സാജിദ് സ്വാഗതവും, എ.കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.