കോഴിക്കോട് ഫറോക്കില്‍ ടിപ്പുവിന്റെ കോട്ടമതില്‍ കണ്ടെത്തി

കോഴിക്കോട് ഫറോക്കില്‍ ടിപ്പുവിന്റെ കോട്ടമതില്‍ കണ്ടെത്തി

കോഴിക്കോട്: ഫറോക്കിലെ ടിപ്പു കോട്ടയുടെ മതില്‍ കണ്ടെത്തി. ടിപ്പുവിന്റെ കാലത്ത് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. കോട്ടയില്‍ നടക്കുന്ന മൂന്നാംഘട്ട ഉത്ഖനനത്തിലാണ് കണ്ടെത്തല്‍.
കോട്ടമതിലിന് നാല് മീറ്റര്‍ ഉയരമുണ്ട്. ഇതിനൊപ്പം ടിപ്പുവിന്റെ കാലത്തെ ചെമ്പുനാണയം, തിരകള്‍, പഴയ പിഞ്ഞാണപ്പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.
നിലവില്‍ കോട്ട നില്‍ക്കുന്ന സ്ഥലം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലം. തുമായി ബന്ധപ്പെട്ട കേസും നടക്കുന്നുണ്ട്. കോട്ട ചരിത്രസ്മാരകമായി സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുള്ള പ്രാധാന്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *