ഹൈപ്പര്‍ ടെന്‍ഷന്‍ സിംബല്‍ അനാച്ഛാദനം ചെയ്തു

ഹൈപ്പര്‍ ടെന്‍ഷന്‍ സിംബല്‍ അനാച്ഛാദനം ചെയ്തു

കോഴിക്കോട്: ലോക ഹൃദയ ദിനാചരണ മാസമായ സെപ്റ്റംബറില്‍ ഗ്ലെന്‍മാര്‍ക്ക് 8000 ഹൈപ്പര്‍ ടെന്‍ഷന്‍ പരിശോധനാ ക്യാമ്പുകളും 300 ബോധവല്‍ക്കരണ റാലികളും സംഘടിപ്പിച്ചു. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ), ഐ.എം.എ , മലാഡ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് ഗ്ലെന്‍മാര്‍ക്ക് ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ ടെന്‍ഷന്‍ അവയര്‍നസ് സിംബലും അനാച്ഛാദനം ചെയ്തു. അന്‍പതിനായിരം പ്രമുഖ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഹൈപ്പര്‍ ടെന്‍ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ഈ ചിഹ്നം വികസിപ്പിച്ചെടുത്തത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *