ഗവ. ഹോസ്പിറ്റല്‍ എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം പവിത്രന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

ഗവ. ഹോസ്പിറ്റല്‍ എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം പവിത്രന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

മാഹി: ഗവ. ഹോസ്പിറ്റല്‍ എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം പവിത്രന്‍ 35 സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്നു. 1988ല്‍ സാനിറ്ററി അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച കെ.എം പവിത്രന്‍ പിന്നീട് പ്ലംബര്‍ തസ്തികയിലേക്ക് മാറുകയാണ് ഉണ്ടായത്. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സിന്റെയും ഗവ.ഹോസ്പിറ്റല്‍ എംപ്ലോയിസ് അസോസിയേഷന്റെയും സ്ഥാപക നേതാവാണ്. ജോലിയില്‍ പ്രവേശിച്ച കാലം മുതല്‍ വിരമിക്കുന്നത് വരെ ഒരേ സ്ഥലത്ത് ജോലി ചെയ്യാനായി എന്ന അപൂര്‍വ നേട്ടത്തിനു കൂടി ഉടമയാണ് കെ.എം പവിത്രന്‍. മാഹി ചൂടിക്കൊട്ടയിലെ കെ.എം കൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മൂത്ത മകനാണ്.

സാനിറ്ററി അസിസ്റ്റാന്റായിട്ടാണ് ജോലിയില്‍ കയറിയതതെങ്കിലും പ്ലംബിങ് അറിയുന്നതിനാല്‍ തുടക്കം മുതലേ പ്ലംബറുടെ ചുമതലയാണ് പവിത്രനില്‍ ഉണ്ടായിരുന്നത്. ആ സമയത്ത് പൊതുമരാമത്ത് വകുപ്പിലെ പ്ലംബര്‍മാര്‍ക്കായിരുന്നു ആശുപത്രിയിലെ ചുമതല. ആശുപത്രിയിലെ തിരക്കുകള്‍ക്കിടയിലും ജീവനക്കാരുടെ ഏത് പ്രശ്‌നത്തിലും ഇടപെടാനും അത് അധികാരികളില്‍ എത്തിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും കെ.എം പവിത്രന് പ്രത്യേക കഴിവ് തന്നെയാണുള്ളത്.

ഗവ. ഹോസ്പിറ്റല്‍ എംപ്ലോയിസ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി ആയിരിക്കെ, പോണ്ടിച്ചേരിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സെന്‍ട്രല്‍ ഫെഡറേഷന്റെ മാഹി റീജിയണല്‍ സെക്രട്ടറി, മാഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും മാഹി ട്രാന്‍സ്‌പോര്‍ട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടര്‍ ബോര്‍ഡ് അംഗം, തിലക് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി, മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഭജന സമിതി ഡയരകറ്റര്‍ ബോര്‍ഡ് അംഗം എന്നിവിടങ്ങളിലും പവിത്രന്റെ നേതൃപാടവം അംഗീകരിക്കപ്പെട്ടതാണ്.

ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ഏത് സമരത്തിനും മുന്‍പന്തിയിലുള്ള പവിത്രന്‍ എന്‍.എച്ച്.എം ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്ന സ്വപ്‌നം ബാക്കി വെച്ചാണ് തന്റെ സര്‍വീസ് രംഗത്തു നിന്നും വിടവാങ്ങുന്നത്. എങ്കിലും എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നേടിയെടുക്കാനായി എന്ന ആശ്വാസം അദ്ദേഹത്തിനുണ്ട്. പുതുച്ചേരി സെന്‍ട്രല്‍ ഫെഡറേഷനുമായും കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷനുമായും ചേര്‍ന്ന് ഇതിനായി നിരന്തരമായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കെ.എം പവിത്രന് സാധിച്ചിരുന്നു. മാഹിയില്‍ എഴുപതോളം പേരാണ് എന്‍.എച്ച്.എം സ്‌കീമില്‍ പ്രവര്‍ത്തിക്കുന്നത്.

മാഹി ആരോഗ്യവകുപ്പ് എ.എന്‍.എം വി.പി സുജാത ഭാര്യയും കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡിയാട്രിക് വിഭാഗം പി.ജി വിദ്യാര്‍ഥിനി ഡോ.കെ.എം അനശ്വര, ഇന്ത്യന്‍ മേരി ടൈം യൂണിവേഴ്‌സിറ്റി കൊച്ചിന്‍ ക്യാമ്പസ് നോട്ടിക്കല്‍ സയന്‍സ് വിദ്യാര്‍ഥി കെ.എം അനിരുദ്ധ് മകനുമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *