ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണ്, സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗം തന്നെ: സുപ്രീം കോടതി

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണ്, സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗം തന്നെ: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹമോചനക്കേസുകളില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതിയുടെ ആവശ്യമില്ല. ഗര്‍ഭം അലസിപ്പിക്കല്‍ സംബന്ധിച്ച മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് നിയമത്തില്‍ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണ്. എന്ന് കോടതി നിരീക്ഷിച്ചു. അവിവാഹിതര്‍ക്കും ഗര്‍ച്ഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിവാഹമോചന കേസുകളില്‍ നിര്‍ണായകമായ ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ.എസ് ഓക്ക, വിക്രം നാഥ്, ജെ.കെ മഹേശ്വരി എന്നിവരാണ് കേസുകള്‍ പരിഗണിച്ച ബെഞ്ചില്‍ ഉണ്ടായിരുന്നത്.

സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണ്. മെഡിക്കല്‍ പ്രഗ്‌നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമായിരിക്കുമെന്നും കോടതി വിധിച്ചു.

വിവാഹമോചനം കിട്ടാന്‍ ഒരു പങ്കാളിയെ മോശമായോ, കുറ്റക്കാരായോ തെളിയിക്കേണ്ട ആവശ്യമില്ല. വിവാഹമോചന കേസില്‍ ദമ്പതികളില്‍ ഒരാള്‍ മോശക്കാരനാണെന്നോ, എന്തെങ്കിലും കുറ്റം അയാളില്‍ ഉള്ളതായോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. പങ്കാളികള്‍ക്ക് യാതൊരു പ്രശ്നം ഇല്ലാത്ത അവസ്ഥയിലും അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *