കോഴിക്കോട്: ദേശപോഷിണി പബ്ലിക് ലൈബ്രറിയുടെ 85-ാം വാര്‍ഷികവും നൃത്ത സംഗീതോത്സവവും ഒക്ടോബര്‍ രണ്ടിന് വൈകീട്ട് നാലുമണി മുതല്‍ ദേശപോഷിണി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ് എ.പി കൃഷ്ണകുമാറും, ജന.സെക്രട്ടറി പി.കെ പ്രകാശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാല് മണിക്ക് ദേശപോഷിണി സംഗീത വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഉപകരണ സംഗീത സദസ് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് മേയര്‍ ബീന ഫിലിപ്പ് 85-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ പി.ദിവാകരന്‍ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ലൈബ്രറി കൗസില്‍ എക്‌സിക്യൂട്ടീവ് അംഗം കെ.ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സ്വാതന്ത്ര്യ സമര സേനാനി പി.വാസുവിനെ മേയര്‍ ആദരിക്കും. എ.പി.കൃഷ്ണ കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തും. ദേശപോഷിണി ജോയന്റ് സെക്രട്ടറി ടി.സുജീഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൗണ്‍സിലര്‍ എം.സി അനില്‍കുമാര്‍ ആശംസ നേരും. ജന.സെക്രട്ടറി പി.കെ പ്രകാശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ടി സേതുമാധവന്‍ നന്ദിയും പറയും. വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ചിത്ര രചനാ മത്സരവും ഒരുക്കുന്നുണ്ട്. ദേശപോഷിണി കലാപഠന കേന്ദ്രം വിദ്യാര്‍ഥികളുടെ നൃത്ത സംഗീതോത്സവം, ദേശപോഷിണി കലാസമിതി അവതരിപ്പിക്കുന്ന ലഘു നാടകം- അറബിക്കടലിലെ ചീങ്കണ്ണി, മ്യൂസിക് ആന്റ് കോമഡി ടൈമും അരങ്ങേറും. രാവിലെ ഒമ്പത് മണിക്ക് ലൈബ്രറി അങ്കണത്തില്‍ ഗാന്ധി സ്മൃതിയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ടി.സേതുമാധവന്‍, സുജീഷ് ബാബു.ടി, സ്വാഗതസംഘം ജന.കവീനര്‍ സി.പി പ്രജി എന്നിവരും പങ്കെടുത്തു.