കോഴിക്കോട്: കാന്‍സര്‍ രോഗികള്‍ക്ക് താങ്ങായി നില്‍ക്കുന്ന സ്‌നേഹക്കൂട്ടായ്മയാണ് പ്രതീക്ഷ. കോഴിക്കോട് ആസ്ഥാനമാക്കി രണ്ടു പതിറ്റാണ്ടായി മലബാറിലെ കാന്‍സര്‍ ചികിത്സാ സഹായ സംരഭങ്ങളിലും അര്‍ബുദ അവബോധ പ്രവര്‍ത്തനമേഖലയിലും പ്രതീക്ഷ മാതൃകാപരമായി മുന്നേറുകയാണ്. കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി പ്രതീക്ഷ കിഡ്‌സ് എന്ന പേരില്‍ സാന്ത്വനസഹായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതീക്ഷ കിഡ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് 30ന് രാവിലെ 11.30ന് നടക്കാവ് ഗവ. വൊക്കേഷണല്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ച് നിര്‍വഹിക്കും.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡി.ഡയറക്ടര്‍ ഡോ: നാരായണന്‍കുട്ടി വാര്യര്‍ അധ്യക്ഷത വഹിക്കും. ക്ലിക്ക് ഓണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് .കെ ആദ്യ സംഭാവന നിര്‍വഹിക്കും. കെ.ബാബു (പ്രിന്‍സിപ്പാള്‍ ജി.വി.എച്ച്.എസ്.എസ്, നടക്കാവ്), സന്തോഷ് നിസ്വാര്‍ഥ (ഹെഡ്മാസ്റ്റര്‍ ജി.വി.എച്ച്.എസ്.എസ്, നടക്കാവ്), തോമസ് കെ.ജെ (പ്രസിഡന്റ്, പ്രതീക്ഷ) ആശംസകള്‍ നേരും. ഡോ: യാമിനി കൃഷ്ണന്‍ (സെക്രട്ടറി, പ്രതീക്ഷ കിഡ്‌സ്) സ്വാഗതവും ഡോ: തന്‍സീര്‍ എന്‍.ടി.കെ (എക്‌സി. മെംബര്‍ പ്രതീക്ഷ കിഡ്‌സ്) നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ പ്രതീക്ഷ കിഡ്‌സ് സെക്രട്ടറി ഡോ.യാമിനി കൃഷ്ണന്‍, പ്രതീക്ഷ പ്രസിഡന്റ് തോമസ്.കെ.ജെ, പ്രതീക്ഷ കിഡ്‌സ് എക്‌സിക്യൂട്ടീവ് അംഗം ഡോ.തന്‍സീര്‍ എന്‍.ടി.കെ, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബബിത.പി എന്നിവര്‍ സംബന്ധിച്ചു.