നന്മ ചെയ്യാന്‍ മാനവ സമൂഹം തയ്യാറാകണം: കരീം പന്നിത്തടം

നന്മ ചെയ്യാന്‍ മാനവ സമൂഹം തയ്യാറാകണം: കരീം പന്നിത്തടം

ഇരിങ്ങാലക്കുട: നന്മ ചെയ്യാന്‍ മാനവ സമൂഹം തയ്യാറാകണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം. ഇരിങ്ങാലക്കുട പ്രജാപിത ബ്രഹ്മാ കുമാരീസ് വിദ്യാലയത്തില്‍ നടന്ന ഓണാഘോഷവും സൗഹൃദസദസ്സും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മാകുമാരിസ് ചാലക്കുടി മേഖല സെന്റര്‍ സിസ്റ്റര്‍ ബി.കെ പ്രസന്ന അധ്യക്ഷത വഹിച്ചു. കാറളം സ്‌ക്കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍, സുധാഭരതന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്രഹ്മാകുമാരീസ് മധ്യമേഖല സെന്റര്‍ രാജയോഗിനി രാധാജി ഓണസന്ദേശം നല്‍കി. മുരിയാട് മുരളീധരന്‍ ഓട്ടംതുള്ളല്‍ അവതരിപ്പിച്ചു. സിസ്റ്റര്‍മാരായ ബി.കെ സൈരന്ധ്രി, ബി.കെ.സൈനി, ബി.കെ.വത്സല എന്നിവര്‍ മെഡിറ്റേഷന്‍ നല്‍കി. ഇരിങ്ങാലക്കുട സെന്റര്‍ സിസ്റ്റര്‍ ബി.കെ.പുഷ്പ, കോഓര്‍ഡിനേറ്റര്‍ ബി.കെ ലത, ബി.കെ മിനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഡ്വ. ബി.കെ ഗോപിനാഥന്‍, കലാകാരന്‍ ബി.കെ രാധാകൃഷ്ണന്‍, ബി.കെ സിന്ധു, ബി.കെ യമുന, ബി.കെ. സരിത, ബി.കെ അനൂപ്, ബി.കെ സുധാകരന്‍ എന്നിവര്‍ കലാപരിപാടികള്‍ക്കും സേവനങ്ങള്‍ക്കും നേതൃത്വം വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *