കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കമല്‍നാഥ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കമല്‍നാഥ്

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കമല്‍നാഥ്. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കമല്‍നാഥ് നേതൃത്വം നല്‍കുന്നുണ്ടെന്നാണ് വിവരം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം സെപ്റ്റംബര്‍ 30ന് അവസാനിക്കും. ഒക്ടോബര്‍ 19നാണ് ഫലം പുറത്തുവരിക.

Share

Leave a Reply

Your email address will not be published. Required fields are marked *