എ.പി മെഹറലി രചിച്ച ‘വിചിത്രമീ യമേരിക്ക’ പുസ്തകം പ്രകാശനം ചെയ്തു

എ.പി മെഹറലി രചിച്ച ‘വിചിത്രമീ യമേരിക്ക’ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: പരേതനായ എ.പി മെഹറലി (മുന്‍ സ്റ്റേഷന്‍ ഡയരക്ടര്‍, ആകാശവാണി) രചിച്ച ‘വിചിത്രമീ യമേരിക്ക’ പുസ്തകം ആലങ്കോട് ലീലാകൃഷ്ണന്‍, ഫാത്തിമ മെഹറലിക്ക് നല്‍കി പ്രകാശനം ചെയ്തു. അമേരിക്കയിലെ വ്യത്യസ്ത വിഭാഗം ജനങ്ങളുടെ ജീവിത വൈവിധ്യമാണ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും വര്‍ത്തമാനകാല ഇന്ത്യയില്‍ ഒരു മതം, ഒരു ആശയം എന്ന പ്രചരണം നടക്കുന്ന കാലത്ത് രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കലാണ് ഉത്തമമെന്ന് ഈ പുസ്തകം ഓര്‍മപ്പെടുത്തുന്നുവെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. കെ.എം നരേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ.എം.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.അബൂബക്കര്‍, ശ്രീധരനുണ്ണി, അബ്ദുല്ല നന്മണ്ട, ശശീധരന്‍ ഫറോക്ക് ആശംസകള്‍ നേര്‍ന്നു. പൂനൂര്‍ കെ.കരുണാകരന്‍ സ്വാഗതവും മെഹ്ഫില്‍ മെഹറലി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *