മാഹി: ധീരദേശാഭിമാനികള്‍ ജീവന്‍ പണയപ്പെടുത്തി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. മംഗലാട്ട് രാഘവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിലെ മംഗലാട്ട് രാഘവന്റെ പങ്ക് അവിസ്മരണീയമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ സത്യാനന്ദന്‍ അധ്യക്ഷത വഹിച്ചു. വിജയരാഘവന്‍ ചേലിയ അനുസ്മരണഭാഷണം നടത്തി. മംഗലാട്ട് രാഘവന്റെ ലേഖന സമാഹാരം ‘വെളിച്ചം നിറഞ്ഞ വഴികള്‍’ എന്‍.പി ചെക്കുട്ടി പ്രകാശനം ചെയ്തു. പി.പി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. അഡ്വ.റജിനാര്‍ക്ക് സംസാരിച്ചു. ഡോ.മഹേഷ് മംഗലാട്ട് സ്വാഗതവും രാജീവ് മംഗലാട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന സെമിനാറില്‍ ഡോ. ദിലീപ്‌രാജ് അധ്യക്ഷനായി. എം.എം സോമശേഖരന്‍, അഡ്വ. റെജിനാര്‍ക്ക്, വിജയരാഘവന്‍ ചേലിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദിനേശ് മംഗലാട്ട് നന്ദി പറഞ്ഞു. ഇന്ത്യന്‍ സോഷ്യലിസം പുനരാലോചിക്കുമ്പോള്‍ എന്ന വിഷയത്തില്‍ പ്രൊഫസര്‍ രാജാറാം തോല്‍പാടി സംസാരിച്ചു.