നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ പോലിസ് അറസ്റ്റ് ചെയ്തു. മരട് പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീത്വത്തെ അപമാനിക്കുംവിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.

ഐ.പി.സി 509, 354 (എ), 294 (ബി) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 10ന് ഹാജരാകാനാണ് മരട് പോലിസ് ഭാസിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അല്‍പ്പം കൂടി സമയം അനുവദിച്ച് നല്‍കണമെന്ന് ശ്രീനാഥ് ഭാസി അവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം അദ്ദേഹം പോലിസിന് മുന്‍പില്‍ ഹാജരായത്.

Share

Leave a Reply

Your email address will not be published. Required fields are marked *