സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: സെന്റ് ഫിലോമിനാസ് എ.എല്‍.പി സ്‌കൂള്‍, മേരിക്കുന്നില്‍ ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ഹില്‍സിന്റെ നേതൃത്വത്തില്‍ ചന്ദ്രകാന്ത് മലബാര്‍ നേത്രാലയ ഹോസ്പിറ്റല്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും, വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനവും നടന്നു. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സ് പ്രസിഡന്റ് ലയണ്‍ പ്രവീണിന്റെ അധ്യക്ഷതയില്‍ വിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ലയണ്‍ സുനില്‍ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനവും ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സുബൈര്‍ കൊളക്കാടന്‍ വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി രതീഷ്, സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ടി.പി ചന്ദ്രന്‍, ഹെഡ്മിസ്ട്രസ് അഗത ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് ആന്റണി എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *