ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്നിന് രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമാകും. ഒന്നിന് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുന്നത്.
നേരത്തെ 5ജി സേവനങ്ങള്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ തുടങ്ങുന്നത് മാറ്റിവച്ചിരുന്നു. ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ദിവസം മാറ്റിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ നാല് വരെയാണ് പരിപാടി നടക്കുക.
മുമ്പ് വന്ന റിപ്പോട്ടുകളനുസരിച്ച് ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.