കോഴിക്കോട്: അരങ്ങില്‍ ശ്രീധരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രി കെ.ചന്ദ്രശേഖരന്റെ ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം നടത്തി. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. പട്ടം തണുപിള്ള മന്ത്രിസഭയില്‍ റവന്യൂ മന്ത്രി ആയിരിക്കെ റവന്യൂ വകുപ്പിനെ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയും നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വിദ്യാഭ്യാസ മേഖലയിൽ ഉന്നതമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും പ്രഗത്ഭ അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം ശോഭിച്ചുവെന്നും പുരുഷൻകടലുണ്ടി പറഞ്ഞു . അനുസ്മരണ സമിതി പ്രസിഡന്റ് പി.ടി ആസാദ് അധ്യക്ഷത വഹിച്ചു.മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ്, സി .പി.ഐ നേതാവ് ടി.വി ബാലന്‍, മുസ്ലിം ലീഗ് നേതാവ് കെ.മൊയ്തീന്‍ കോയ ,എന്‍.സി.പി നേതാവ് ജോബ് കാട്ടൂര്‍, അസീസ് മണലോടി, ആര്‍.ജയന്തകുമാര്‍, ഡോക്ടര്‍ കെ.മൊയ്തു, കെ.പി അബൂബക്കര്‍, ടി.കെ ബാലഗോപാല്‍, കെ.എന്‍ അനില്‍കുമാര്‍. പി.കെ കബീര്‍ സലാല, ഷബീര്‍ ചെറുവാടി, കെ.പി സനല്‍കുമാര്‍, പി.അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.