വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാം, രാജ്ഭവനെ ഗവര്‍ണര്‍ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കി മാറ്റി; അരിഫ് മുഹമ്മദ്ഖാന് എതിരേ വീണ്ടും ആഞ്ഞടിച്ച് പിണറായി

വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാം, രാജ്ഭവനെ ഗവര്‍ണര്‍ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കി മാറ്റി; അരിഫ് മുഹമ്മദ്ഖാന് എതിരേ വീണ്ടും ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാം. അതിന് തീര്‍ച്ചയായും ഉചിതമായ വഴികളുണ്ട്. എന്നാല്‍, സര്‍ക്കാരിനെതിരേ ഇത്തരത്തില്‍ പത്രസമ്മേളനം നടത്തുന്നതും അസാധാരണ സംഭവമാണ്. ഇത്തരത്തിലുള്ള ഇത്തരത്തിലുള്ള പരസ്യ നിലപാടുകള്‍ ഗവര്‍ണര്‍ ഒരിക്കലും എടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിലാണ് മുഖ്യന്ത്രി ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ചത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനെ ഉപജാപങ്ങളുടെ കേന്ദ്രമാക്കിമാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഇത്തരത്തില്‍ പത്ര സമ്മേളനം നടത്തുന്നതും അസാധാരണ സംഭവമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാതലവനാണ് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ഭരണ നിര്‍വഹണാധികാരം നിക്ഷിപ്തമായിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലാണ്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലെ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അദ്ദേഹത്തിന് വിയോജിപ്പുകള്‍ അറിയിക്കാം. എന്നാല്‍ മന്ത്രിസഭ നല്‍കുന്ന ശുപാര്‍ശകളെ അദ്ദേഹം അംഗീകരിച്ചേ പറ്റൂ.

തനിക്ക് 1986 മുതല്‍ ആര്‍.എസ്.എസ് ബന്ധമുണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ആര്‍.എസ്.എസിന്റെ ഓഫീസേഴ്സ് ട്രയിനിങ് ക്യാംപുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹം അഭിമാനത്തോടെ പറയുന്നത്. എന്നാല്‍ അത്തരം ക്യാംുകളില്‍ പങ്കെടുത്തവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പങ്കെടുത്ത് ജയിലില്‍ കിടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *