സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു

സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു

മുംബൈ: സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. രാവിലെ 10.30 ഓടെയാണ് അന്ത്യം. കഴിഞ്ഞ മാസം 10നാണ് അദ്ദേഹത്തെ എയിംസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് രാജു ശ്രീവാസ്തവയെ എയിംസില്‍ പ്രവേശിപ്പിച്ചത്.

2005ല്‍ പുറത്തിറങ്ങിയ ‘ ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചാലഞ്ച്’ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സ്റ്റാന്‍ഡ് അപ് കോമഡി രംഗത്ത് രാജു ശ്രദ്ധേയനാകുന്നത്. കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമയിരുന്നു രാജു ശ്രീവാസ്തവ. മേനെ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *