വ്യാപാരി സമ്മേളനം എം.ശിവശങ്കര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

മാഹി: വ്യാപാരി സമ്മേളനം എം.ശിവശങ്കര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 21ന് പള്ളൂരിലേയും 22ന് മാഹിയിലേയും വ്യാപാരി വ്യവസായികളുടെ ജനറല്‍ ബോഡിയോഗം പുതുച്ചേരി ട്രേഡേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ശിവശങ്കര്‍ എം.എല്‍.എ ഉദംഘാടനം ചെയ്യും. യോഗത്തില്‍ മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് മുഖ്യ അതിഥിയായിരിക്കും. വ്യാപാരിവ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ സംസ്ഥാന നേതാക്കളും മാഹി-പള്ളൂര്‍ സംഘടനാ നേതാക്കളും പ്രസംഗിക്കും. പള്ളൂര്‍ നാലുതറ വ്യാപരികളുടെ യോഗം രാവിലെ 9.30ന് ചാലക്കര റോയല്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിലും മാഹി വ്യാപാരി സംഘടനായോഗം മാഹി സര്‍വീസ് കോ-ഓപ്പററ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. 21ന് പള്ളൂര്‍ നാലുതറ മേഖലയിലും 22ന് മാഹിയിലും ഉച്ചക്ക് രണ്ട് മണി വരെ കടമുടക്കമായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *