പട്‌ന: ബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു. പുര്‍ണിയ, അരാരിയ, സുപുള്‍ എന്നിവിടങ്ങളിലാണ് മിന്നലേറ്റ് ആളുകള്‍ മരിച്ചത്. പുര്‍ണിയയിലും അരാരിയിലും നാലുപേര്‍ വീതവും സോപൂളില്‍ മൂന്ന് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ ബിഹാര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
‘മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ഉടന്‍ നഷ്ടപരിഹാരം നല്‍കും’ – നിതീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണ സേനയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അഭ്യര്‍ഥിച്ചു.