എം.എന്‍ പാലൂര്‍ സ്മാരക താളിയോല കവിതാ പുരസ്‌കാരം

എം.എന്‍ പാലൂര്‍ സ്മാരക താളിയോല കവിതാ പുരസ്‌കാരം

കോഴിക്കോട്: പ്രശസ്ത കവി എം.എന്‍ പാലൂര്‍ സ്മാരക താളിയോല കവിതാ പുരസ്‌കാരത്തിനായി താളിയോല സാംസ്‌കാരിക സമിതി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ നമിത സേതുകുമാര്‍, പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ വൈഷ്ണവ് സതീഷ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി ജേതാക്കളായി. എം.എന്‍ പാലൂരിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ ജഡ്ജിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി, പത്മനാഭന്‍ വേങ്ങേരി , വി.പി സനീബ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *