പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റില്‍

പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റില്‍

അടിമാലി: സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ അടിമാലി 200 ഏക്കര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്.

പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്‌ലാം മതത്തെയും ഫേസ്ബുക്ക് വഴി അവഹേളിച്ച സംഭവത്തില്‍ അടിമാലി സി.ഐ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പോപുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അടിമാലി പോലിസില്‍ പരാതി നല്‍കിയതിന്‍പ്രകാരമായിരുന്നു പോലിസ് നടപടി.

സംഭവം വിവാദമായതോടെ ഒളിവില്‍ പോയ പ്രതിയെ പോലിസ് പിടികൂടുകയായിരുന്നു. ഇയാളുടെ പ്രൊഫൈലില്‍ ഇതരമത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *