നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം

നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം

കോഴിക്കോട്: കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികള്‍ സമാപിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തതോടെയാണ് കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയുടെയും നിയമസഭാ മ്യൂസിയം ഡിപാര്‍ട്ട്മെന്റിന്റെയും നേതൃത്വത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങള്‍, കേരള നിയമസഭാ ചരിത്രം, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, മറ്റു മുന്‍ നിയമസഭാ സാമാജികര്‍ തുടങ്ങിയവരുടെ സഭാ ചരിത്രം, പുസ്തകങ്ങള്‍, നിയമസഭയുടെ ചരിത്ര രേഖകള്‍ തുടങ്ങിയവയും മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ തുടങ്ങി പതിനഞ്ചു നിയമസഭകളിലെയും കാലാനുസൃതമായ ഫോട്ടോയും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഗൃഹസന്ദര്‍ശനവും ആദരിക്കലും, വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരക സന്ദര്‍ശനം, സെമിനാര്‍, നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ മുനീര്‍, കെ.എം സച്ചിന്‍ദേവ്, ലൈബ്രറി ഉപദേശകസമിതി ചെയര്‍മാന്‍ തോമസ് കെ.തോമസ് എം.എല്‍.എ, നിയമസഭ സെക്രട്ടറി എ.എം ബഷീര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *