ലഹരിക്കെതിരേ നിരന്തരമായ ഇടപെടല്‍ വേണം: അഡ്വ. സുജാതവര്‍മ

ലഹരിക്കെതിരേ നിരന്തരമായ ഇടപെടല്‍ വേണം: അഡ്വ. സുജാതവര്‍മ

കോഴിക്കോട്: ലഹരിക്കെതിരേ നിരന്തരമായ ഇടപെടല്‍ ഉണ്ടായാലേ സമൂഹത്തെ അതില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയൂ എന്ന് മദ്യനിരോധന സമിതി ഉപാധ്യക്ഷയും പ്രമുഖ അഭിഭാഷകയുമായ അഡ്വ. സുജാത എസ്. വര്‍മ മുചുകുന്നില്‍ പറഞ്ഞു. കേളപ്പജി നഗര്‍ മദ്യനിരോധന സമിതിയുടെ നാല്‍പതാംവാര്‍ഷിക ആഘോഷ പരിപാടിയിലെ വനിതാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മുചുകുന്ന് റോര്‍ത്ത് യു.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മദ്യനിരോധന മഹിളാ വേദി ജന.സെക്രട്ടറി ഇയ്യച്ചേരി പദ്മിനി ആധ്യക്ഷത വഹിച്ചു. എം.പി. അജിത മുഖ്യപ്രഭാഷണം നടത്തി.

മലപ്പുറം ജില്ലാ ഡി.സി.പി.ഒ ഗീതാഞ്ജലി പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടി ടീച്ചര്‍മാരെയും മൊമെന്റൊ നല്‍കി ആദരിച്ചു. മുതിര്‍ന്ന കലാകാരികള്‍ക്ക് അഡ്വ.സുജാത വര്‍മ ആദരണ ഫലകം സമര്‍പിച്ചു. അങ്കണവാടി ജീവനക്കാരികളുടെ പദവിയും വേതനവും പരിഷ്‌കരിക്കണമെന്നും വനിതാ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ക്കര്‍,ആയ എന്നീ പേരുകള്‍ക്കുപകരം ടീച്ചര്‍, അങ്കണവാടി സേവിക എന്നീ പദവികള്‍ നല്‍കണമെന്നും വേതനം യഥാക്രമം 15000, 12000 രൂപയാക്കണമെന്നും പ്രമേയം വ്യക്തമാക്കി. ഉഷാനന്ദിനി, ഡോ. മിനി എബ്രഹാം, കെ.എം. ബിന്ദു നാരായണന്‍, പ്രസീതസമീര്‍ ഇയ്യച്ചേരി, എം.കെ. ലക്ഷ്മി, നീനാ ബാബുരാജ്, രമാ ബാബുരാജ് പ്രസംഗിച്ചു. നസീമാസമദ്, സുധ കുന്നുമ്മല്‍ , ഷീന മനപ്പുറത്ത്, റംല ഇടത്തില്‍, ശ്രീജ മനപ്പുറത്ത്, രുക്മിണി പടിഞ്ഞാറയില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ വനിതകളുടെ കലാപരിപാടികളും ഉണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *