കോഴിക്കോട്: ജില്ലാതല ബാങ്കിങ് അവലോകന സമിതിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ 30.6.2022ന് അവസാനിക്കുന്ന ഒന്നാം പാദത്തിന്റെ യോഗം ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ മൊത്തം നിക്ഷേപം 56267 കോടി രൂപയും വായ്പ 45208 കോടി രൂപയുമാണ്. ജില്ലയുടെ വായ്പാ നിക്ഷേപ അനുപാതം 80 ശതമാനമാണ്. ജില്ലയിലെ ബാങ്കുകള്‍ കാര്‍ഷിക വായ്പായിനത്തില്‍ 2190 കോടി രൂപയും ചെറുകിട ഇടത്തരം വ്യാവസായിക കച്ചവട വിഭാഗത്തില്‍ 1638 കോടി രൂപയും വായ്പയായി അനുവദിച്ചു. മൊത്തം മുന്‍ഗണനാ വിഭാഗത്തില്‍ 3957 കോടി രൂപ വിവിധയിനങ്ങളിലായി വായ്പ നല്കി. യോഗത്തില്‍ ജില്ലയിലെ ലീഡ്ബാങ്കായ കനറാബാങ്കിന്റെ അസി.ജനറല്‍ മാനേജര്‍ ഡോ. ടോം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് എ.ജി.എം പ്രദീപ് കൃഷ്ണന് മാധവ്, നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ മുരളീധരന് ടി.എം സ്വാഗതം നേര്‍ന്നു.