കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പറേറ്റ് വല്കൃത-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് സി.പി.ഐ(എം.എല്‍) കേന്ദ്ര കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സാം.പി മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ണും വിണ്ണും മനുഷ്യരേയും ജീവജാലങ്ങളെയും കോര്‍പറേറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയിരിക്കുകയാണ്. പാചകവാതകം, മണ്ണെണ്ണ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് ജനജീവിതം ദുഃസഹമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായി സാം.പി മാത്യുവിനേയും കേന്ദ്ര ഓര്‍ഗനൈസിങ് സെക്രട്ടറിയായി കെ.ടി.കെ അജയകുമാറിനേയും തിരഞ്ഞെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.കെ അജയകുമാര്‍, അഡ്വ.കെ. സുധാകരന്, സത്യന്.കെ.പി, സുരേന്ദ്രന് എം.കെ എന്നിവരും പങ്കെടുത്തു.