കോഴിക്കോട്: സിവില്‍ സ്റ്റേഷന് സമീപം ഗാന്ധി ആശ്രമത്തില്‍ കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ ഫര്‍ണീച്ചര്‍ സരഞ്ചാം യൂനിറ്റ് , ഫൈബര്‍ യൂനിറ്റ്, ഓയില്‍ യൂനിറ്റ് എന്നിവ ജെ.സി.ബി. ഉപയോഗിച്ച് അവധി ദിവസങ്ങളില്‍ പൊളിച്ചു മാറ്റുകയും സ്ഥലത്ത് സൂക്ഷിച്ചിരുന്ന സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്ത നടപടികളില്‍ പ്രതിഷേധിച്ച് അസോസിയേഷ (INTUC)ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗം എം.കെ ബീരാന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.രാജന്‍ അധ്യക്ഷത വഹിച്ചു.
ഇലട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍(INTUC) ജില്ലാ പ്രസിഡന്റ് കെ.ദാമോദരന്‍, ജനറല്‍ സെക്രട്ടറി പി.ദിനേശന്‍, സെക്രട്ടറി എം.കെ ശ്യാംപ്രസാദ്, പി.വിശ്വന്‍, കെ.കെ മുരളീധരന്‍ എം.കെ. അനന്തരാമന്‍, ജി.എം സിജിത്ത്, എം.പ്രകാശന്‍ , ടി. ഷൈജു, എം. സുഷമ എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി ആശ്രമത്തില്‍ കേരള സര്‍വോദയ സംഘം ഭാരവാഹികള്‍ തകര്‍ത്ത കോഴിക്കോട് സര്‍വോദയ സംഘത്തിന്റെ ഉല്‍പ്പാദന യൂണിറ്റുകള്‍ നിലനിന്നിരുന്ന സ്ഥലത്ത് സമാപിച്ചു. തുടര്‍ന്ന് ഐ.എന്‍.ടി.യു.സി പതാക നാട്ടി. ഉപവാസ സമരം ഉള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ കോഴിക്കോട് സര്‍വ്വോദയ സംഘം എംപ്ലോയിസ് അസോസിയേഷന്‍(INTUC) തീരുമാനിച്ചു.