ദ്വിദിന സംസ്ഥാനതല വാസ്തു ശാസ്ത്ര സെമിനാര്‍

ദ്വിദിന സംസ്ഥാനതല വാസ്തു ശാസ്ത്ര സെമിനാര്‍

മാഹി: മാഹി വാസ്തുവിദ്യാനികേതനത്തിന്റെ ആഭിമുഖ്യത്തില്‍ 20, 21 തിയ്യതികളില്‍ മാഹി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന തല വാസ്തു ശാസ്ത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വി.കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍ എ ഉദ്ഘാടനം ചെയ്യും. ചെറുവള്ളി നാരായണന്‍ നമ്പൂതിരി മുഖ്യഭാഷണം നടത്തും. 11.30 ന് നടക്കുന്ന സെമിനാറില്‍ ഡയരക്ടര്‍ പി.വിജയന്‍ മോഡറേറ്ററായിരിക്കും.

വാസ്തു ഗണിതത്തില്‍ ജ്യോതിഷത്തിന്റെ പ്രാമാണികത എന്ന വിഷയം കെ.കെ.ശിവന്‍ അവതരിപ്പിക്കും. ‘കൈ കണക്കിലെ ബാല്യാ ദിയോഗങ്ങളുടെ ആനുകാലിക പ്രസക്തി ‘യെക്കുറിച്ച് പ്രകാശന്‍ ആചാരിയും വാസ്തുവിദ്യയുടെ പരിണാമവും ചരിത്രവും എന്ന വിഷയത്തില്‍ ഡോ.സോമരാജ് രാഘവാചാര്യയും സംസാരിക്കും. 21ന് രാവിലെ 10 മണിക്ക് പ്രതിഷ്ഠാ ആധാരമാക്കിയുള്ളദേവാലയ രൂപകല്‍പ്പന എന്ന വിഷയത്തില്‍ എ.ബി.ശിവനും, ദേവാലയത്തിലെ ഉപദേവതമാര്‍ പ്രാകാരത്തിന് അകത്തും പുറത്തും എന്ന വിഷയത്തില്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരിയും, ത്രികോണ സങ്കല്‍പം വാസ്തുവിദ്യയില്‍ എന്ന വിഷയത്തില്‍ ഡോ. പി.വി. ഒനസേഫും സംസാരിക്കും.

ദിശയുടെ പ്രാധാന്യവും ശാലാവിധാനവും എന്ന വിഷയത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും അല്പക്ഷേത്രത്തിലെ ഗൃഹസ്ഥാനനിര്‍ണയം എന്ന വിഷയത്തില്‍ സതീശന്‍ ആചാരി കൊടുങ്ങല്ലൂരും സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ രാധാകൃഷ്ണന്‍ , കെ.കെ.ബാലന്‍, പി.പി മന്‍മഥന്‍, സി.പി.ശ്രീശന്‍, സി.പി രാധാകൃഷ്ണന്‍ , ചന്ദ്രന്‍ നാദാപുരം, എന്‍.ബാലകൃഷ്ണന്‍, കെ.പി.സുജാതന്‍ സംബന്ധിച്ചു. പ്രവേശനം മുന്‍കൂട്ടിയോ തത്സമയമോ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747121247, 9495641516.

 

Share

Leave a Reply

Your email address will not be published. Required fields are marked *