കോഴിക്കോട്: രക്തജന്യ രോഗങ്ങളെക്കുറിച്ചും നേരത്തെ കണ്ടെത്തുന്നതിനുമായി 17,18 തിയതികളില്‍ ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ (ബി.പി.പി.സി) ബംഗളൂരു നാരായണ ഹൃദയാലയത്തിന്റെ സഹകരണത്തോടെ കെ.പി കേശവമേനോന്‍ ഹാളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെമറ്റോളജി മെഡിക്കല്‍ ക്യാമ്പും സൗജന്യ എച്.എല്‍.എ പരിശോധനയും സംഘടിപ്പിക്കുമെന്ന് ബി.പി.സി.സി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ തലാമീസിയ രോഗികള്‍ക്കായി ബംഗളൂരുവില്‍ നടത്തിയ എം.ആര്‍.ഐ.ടി ടു സ്റ്റാര്‍ സ്‌കാനിങ്ങിന്റെ റിസള്‍ട്ടും ചടങ്ങില്‍വച്ച് വിതരണം ചെയ്യും.
മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ.സുനില്‍ ഭട്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ക്യാമ്പ് നയിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കരീം കാരശ്ശേരി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.സെബാസ്റ്റ്യന്‍ (മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, മജുദാംര്‍ഷ മെഡിക്കല്‍ സെന്റര്‍, നാരായണ പോസ്പിറ്റല്‍ ബംഗളൂരു), കെ.എസ് പൃത്വിരാജ്, എം.കെ സജ്‌ന എന്നിവരും പങ്കെടുത്തു.