മേലൂര്‍: മമ്മാക്കുന്ന് പാലത്തിന് സമീപം അഞ്ചരക്കണ്ടി പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മൂന്നാം പാലം ഇളവന സ്വദേശി ജാനകിയുടെ (65) മൃതദേഹമാണ് ഇന്നലെ ഫയര്‍ഫോഴ്സും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ മൊയ്തു പാലത്തിന് സമീപം കണ്ടെത്തിയത്. ഞായാറാഴ്ച വൈകിട്ടാണ് ഇവരെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍നിന്ന് പുഴക്കരയിലേക്ക് നടന്നു പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് തലശ്ശേരി ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചു. ഇതിനിടയില്‍ ജാനകിയെ കാണാതായതോടെ ബന്ധുക്കള്‍ എടക്കാട് പോലിസിലും പരാതി നല്‍കിയിരുന്നു. മകന് മഹേഷിന്റെ കൂടെയാണ് ഇവര്‍ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ഇളവന ചന്ദ്രോത്ത് കുഞ്ഞമ്പുവിന്റെ ഭാര്യയാണ്. മറ്റുമക്കള്‍: പുരുഷോത്തമന്, രാജീവന്.