മാര്‍സോ മിലാന്‍ പ്രീമിയം ഇന്നര്‍വിയര്‍ ലോഞ്ച് നാളെ

മാര്‍സോ മിലാന്‍ പ്രീമിയം ഇന്നര്‍വിയര്‍ ലോഞ്ച് നാളെ

കോഴിക്കോട്: ടെക്‌സ്‌റ്റൈയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് എക്‌സ്‌പോര്‍ട്ടിങ് മേഖലയില്‍ 2006 മുതല്‍ തിരുപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയ്ക്ക എക്‌സ്‌പോര്‍ട്ട് ഇന്ത്യയില്‍ റിട്ടെയിലിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ മാര്‍സോ മിലാന്‍ പ്രീമിയര്‍ ഇന്നര്‍വിയര്‍ ബ്രാന്റ് നാളെ വൈകുന്നേരം അഞ്ചിന് പുറത്തിറക്കും.

സരോവരം കെ.പി.എം ട്രിപ്പെന്റ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബ്രാന്റ് ലോഗോ ലോഞ്ചിങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും വെബ് സൈറ്റ് ലോഞ്ചിങ് ഡോ.എം.കെ മുനീര്‍ എം.എല്‍. എ യും നിര്‍വഹിക്കുമെന്ന് മാനേജിങ് ഡയരക്ടര്‍ എന്‍.വി മുഹമ്മദ് തയിസീര്‍ അറിയിച്ചു. ടെക്സ്റ്റയില്‍സ് മേഖലയിലെ മുതിര്‍ന്ന സംരംഭകരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് പ്രശസ്ത വയലിനിസ്റ്റ് റിനീഷ് നാരായണന്റെ നേതൃത്വത്തില്‍ മ്യൂസിക് ഫ്യൂഷനും അരങ്ങേറും. ഇംപ്രസ് മീഡിയ തത്സമയം സംപ്രേഷണം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *