കെ.ജി.കെ.പി കുടുംബ സംഗമം വേറിട്ട കാഴ്ചയായി മാറി

കെ.ജി.കെ.പി കുടുംബ സംഗമം വേറിട്ട കാഴ്ചയായി മാറി

പട്ടാമ്പി: കെ.ജി.കെ.പി സംഘടിപ്പിച്ച കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും കാഴ്ചക്കാരില്‍ നവ്യാനുഭവം സൃഷ്ടിച്ചു. പട്ടാമ്പി ശങ്കരമംഗലം ബോഗണ്‍വില്ല കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയാണ് വേറിട്ട കാഴ്ചയായി മാറിയത്. പ്രശസ്ത സീരിയല്‍ താരം സുസ്മിത പ്രഭാകരന്‍ നിലവിളക്ക് തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ജി.കെ.പി ഡയരക്ടര്‍ മാരായ സി.മൊയ്തീന്‍ കുട്ടി, ഉമ്മര്‍ എം.ടി, അബ്ദുള്‍ അസീസ്.കെ, അരുണ്‍.കെ, കെ.പി ഗോപാലന്‍, കെ.ജി.കെ.പി എം.ഡിയും സി.ഇ.ഒയുമായ വിജീഷ് കെ.പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അത്തം മുതല്‍ ഉത്രാടം വരെ പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച പൂക്കള മത്സരത്തിലെ വിജയികളായ പൂമരം, സ്‌നേഹപൂര്‍വ്വം, അമ്മച്ചന്റെ മാലാഖ കുട്ടികള്‍ എന്നീ ടീമുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രേഖ കാര്‍ത്തികേയന്‍, സുനില്‍കുമാര്‍ എസ്.വി, മനോജ് കമ്മത്ത്, രമേഷ് പുതിയമഠം, സറീന ഗസ്മ അബാക്കസ്, സബിത എ.കെ, മുസ്തഫ പുളിയക്കോടന്‍, ഡോ. ജുമാന, മുജീബ് ഗ്രീന്‍ ലീവ്‌സ്, ശരത്ത്, ഷാജഹാന്‍, ഷൈന്‍ കുമാര്‍, മാസ്റ്റര്‍ ജാസിര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കെ.ജി.കെ.പിയുടെ പുതിയ സംരംഭമായ ബില്യണ്‍ ഡ്രീംസിന്റെ ലോഗോ കോര്‍പ്പറേറ്റ് ട്രെയിനറായ മുജീബ് ഗ്രീന്‍ ലീവ്‌സ് ചടങ്ങില്‍ പ്രകാശനം ചെയ്തു. ബില്യണ്‍ ഡ്രീംസ് എം.ഡി അരുണ്‍ കെ. ഡയരക്ടര്‍മാരായ സുനിത്ത് ഇടപ്പള്ളിയില്‍, ജോണ്‍സണ്‍, ബിലാല്‍ സലാഹുദ്ധീന്‍, സഹീദ്, ശരണ്യ എന്നിവരും പങ്കെടുത്തു. മഴവില്‍ മനോരമയിലെ മിടുക്കി എന്ന പരിപാടിയിലൂടെ രംഗത്തെത്തിയ പ്രശസ്ത അവതാരക ശ്രുതി പോള്‍ ചടങ്ങ് നിയന്ത്രിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും കോഴിക്കോട് എയ്ഞ്ചല്‍ മെലഡീസിന്റെ ഗാനമേളയും കെ.ജി.കെ.പിയുടെ റോയല്‍ മീറ്റിന് മികവേകി.

 

Share

Leave a Reply

Your email address will not be published. Required fields are marked *