പലകുന്നത്ത് നങ്ങോലത്ത് തറവാട് കുടുംബ സമിതി ഓണസംഗമം സംഘടിപ്പിച്ചു

പലകുന്നത്ത് നങ്ങോലത്ത് തറവാട് കുടുംബ സമിതി ഓണസംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: പലകുന്നത്ത് നങ്ങോലത്ത് തറവാട് കുടുംബ സമിതി സംഘടിപ്പിച്ച ‘ഓണസംഗമം’ എഴുത്തുകാരനും കവിയുമായ മോഹന്‍ പുതിയോട്ടില്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.എന്‍.വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എന്‍ ശാന്തകുമാരി, പി.ഐ അജയന്‍, പി.എന്‍ കോമളം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പലകുന്നത്ത് നങ്ങോലത്ത് കുടുംബ സമിതി സംഘടിപ്പിച്ച ഓണസംഗമം പരിപാടിയില്‍ മുഖ്യാതിഥി മോഹന്‍ പുതിയോട്ടിലിനെ മുതിര്‍ന്ന കുടുംബാംഗം റിട്ടയര്‍ഡ് പോലീസ് സൂപ്രണ്ട് പി.ഇ.ഭാസ്‌ക്കരക്കുറുപ്പ് ഷാള്‍ അണിയിക്കുന്നു.പി.എന്‍.വേണുഗോപാലന്‍ നായര്‍, പി.ഐ.അജയന്‍, പി.എന്‍.ശാന്തകുമാരി, പി.എന്‍ കോമളം എന്നിവര്‍ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *