എല്ലാ സത്കര്‍മങ്ങളും രാഷ്ട്രസേവനമാണ്: ഡോ.പി.വി ഷാജി

എല്ലാ സത്കര്‍മങ്ങളും രാഷ്ട്രസേവനമാണ്: ഡോ.പി.വി ഷാജി

കൊയിലാണ്ടി: നന്മ കലര്‍ന്ന എല്ലാ പൊതുകര്‍മ്മങ്ങളും രാഷ്ട്രസേവനമാണെന്ന് കൊളീജിയറ്റ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഡോ.പി.വി ഷാജി മുചുകുന്നില്‍ പറഞ്ഞു. കേളപ്പജി നഗര്‍ മദ്യനിരോധന സമിതി സംഘടിപ്പിച്ച മുചുകുന്നിലെ മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ 40 വര്‍ഷ പൂര്‍ണിമാഘോഷത്തിലെ ഗുരുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുചുകുന്ന് നോര്‍ത്ത് സ്‌കൂളിലെ പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ നെല്ലിമഠം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഉപഹാരഫലകം നല്‍കി ഡോ.സോമന്‍ കടലൂര്‍ സപ്തതി കഴിഞ്ഞ അധ്യാപകരെ ആദരിച്ചു. നാടിന്റെ നെഞ്ചിലെ പ്രതികരണവും നെടുവീര്‍പ്പുകള്‍ക്കുള്ള സാന്ത്വനവുമാണ് കവിതയെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഗ്രാമത്തിലെ 20 ഓളം കലാകായിക പ്രതിഭകള്‍ക്ക് മെമന്റോ നല്‍കി ചന്ദ്രശേഖരന്‍ തിക്കോടി അനുമോദനങ്ങളര്‍പ്പിച്ചു. മാനവസംസ്‌കാരത്തിന്റെ ചരിത്രാനുഭവങ്ങളാണ് നാടകരൂപങ്ങളെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. നാട്ടിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകരെ ഉപഹാരങ്ങള്‍ നല്‍കി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ആദരിച്ചു. മരക്കാട്ട് ശ്രീധരന്‍, കെ.എം കുഞ്ഞിക്കണാരന്‍, രവി അനശ്വര എന്നിവര്‍ വിവിധ മേഖലകളില്‍ ആദരിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രതിവചനങ്ങള്‍ അര്‍പ്പിച്ചു. ജന.കണ്‍വീനര്‍ എ.ടി വിനീഷ്, വി.കെ ദാമോദരന്‍ പ്രസംഗിച്ചു. ഹമീദ് പുതുക്കുടി, കെ.കെ ശ്രീഷു, രജീഷ് മാണിക്കോത്ത്, ഇടത്തില്‍ സുബൈര്‍, പ്രശാന്ത് ബാവ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *