കോഴിക്കോട്: ആകാശ കാഴ്ചകള്‍ കണ്ട് ഏറ്റവും ഉയരത്തില്‍ താമസിക്കാനും നാടിന്റെ വികസനത്തിന് പുതിയ അനുഭവം കാഴ്ച്ച വയ്ക്കുന്നതിനും വേണ്ടി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ടി.സി വണ്‍ പ്രോപ്പര്‍ട്ടീസ് – സ്കൈ വാക്ക് പ്രൊജക്ട് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നാടിന് സമര്‍പ്പിച്ചു. സ്കൈ വാക്കിലൂടെയുള്ള ആകാശ കാഴ്ചകള്‍ അവിസ്മരണീയമെന്ന് മന്ത്രി പറഞ്ഞു. ടി.സി വണ്‍ പ്രോപ്പര്‍ട്ടീസ് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് ആന്റ് മാനേജിങ് ഡയരക്ടര്‍ ടി.സി അഹമ്മദ് അധ്യക്ഷത വഹിച്ചു. അമിനിറ്റീസുകളില്‍ പ്രധാന പദ്ധതികളായ സ്കൈ വാക്ക് , മള്‍ട്ടി ജിം , മിനി തിയേറ്റര്‍, യോഗ/മെഡിറ്റേഷന്‍ ഹാള്‍, തുടങ്ങിയവ യഥാക്രമം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ രാമകൃഷ്ണന് എന്നിവര്‍ ഉദ്ഘാടന ചെയ്തു. ടി.സി വണ്‍ ഡയരക്റര്മാരായ നൗഫല്‍ അഹമ്മദ് ടി.സി , റാബിയ അഹമ്മദ് , ജനറല്‍ മാനേജര്‍ ടി.സി മജീദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. കാലിക്കറ്റ് തകൃതി ബാന്റിന്റെ സംഗീത വിരുന്നും ചടങ്ങിന് മാറ്റേകി. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്പെഷ്യല്‍ ഓഫര്‍ സെപ്റ്റംബര്‍ 15 വരെ നീട്ടിയതായി ടി.സി അഹമ്മദ് അറിയിച്ചു.