മുചുകുന്ന്: മദ്യമുള്‍പ്പെടെയുള്ള സകല ലഹരിവസ്തുക്കള്‍ക്കുമെതിരേ മുഴുവന്‍ സമൂഹത്തെയും ചേര്‍ത്തു നിര്‍ത്തി സമഗ്ര മുന്നേറ്റമാണ് വേണ്ടതെന്ന് ബഷീര്‍ ദാരിമി വയനാട് മുചുകുന്നില്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൌലവി കേളപ്പജിയുടെ ജന്മ ഗ്രാമമായ മുചുകുന്നിനെ 40 വര്‍ഷം മുമ്പ് മദ്യമുക്തമായി പ്രഖ്യാപിച്ചതിന്റെ അനുസ്മരണ ഗ്രാമപര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊരാളിക്കുന്ന് ജുമാമസ്ജിദിന് മുന്നില്‍വച്ച് നടന്ന പരിപാടിയില്‍ വി.കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു എ. ടി വിനീഷ്, പുതുക്കുടി ഹമീദ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പ്രസംഗിച്ചു. കൊയിലോത്തുംപടി ക്ഷേത്രത്തിരുമുമ്പില്‍ എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പരിപാടിക്ക് സമാപനം കുറിച്ചു. വിവിധസ്ഥലങ്ങളില്‍ പി.എം.ബി. നടേരി, ഇയ്യച്ചേരി പദ്മിനി, പ്രമോദ് സമീര്‍, പ്രസംഗിച്ചു.