ആവേശം കൊള്ളിച്ച് നാദാപുരത്ത് കമ്പവലി മത്സരം നടത്തി

ആവേശം കൊള്ളിച്ച് നാദാപുരത്ത് കമ്പവലി മത്സരം നടത്തി

നാദാപുരം: ഓണാഘോഷത്തിന് തുടക്കമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിച്ച് വനിതകളുടെ കമ്പവലി മത്സരം കല്ലാച്ചി കോടതി ഗ്രൗണ്ടില്‍ വച്ച് നടത്തി. വാര്‍ഡ് തിരിഞ്ഞുള്ള മത്സരത്തിന് 10 ടീമുകളാണ് പങ്കെടുത്തത്. ഒരു ടീമില്‍ ഏഴ് വനിതകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ ഒന്നാം സ്ഥാനം നാലാം വാര്‍ഡ് ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് പതിനാലാം വാര്‍ഡ് അര്‍ഹരായി, മത്സരം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷനായ എം.സി സുബൈര്‍ സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി ബാലകൃഷ്ണന്‍, പി. വാസു, വി.എസ്.സി മസ്ബൂബ, എ.കെ ബിജിത്ത്, വി.പി കുഞ്ഞിരാമന്‍, എ. ദിലീപ് കുമാര്‍, എ.കെ സുബൈര്‍ മാസ്റ്റര്‍, നിഷാ മനോജ്, ഇ.കെ സുനിത, റോഷ്ണ പിലാക്കാട്ട്, സി.ടി.കെ സെമീറ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് യഥാക്രമം 5001, 3001 നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുന്നതാണ്. കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അശോകന്‍ മാസ്റ്റര്‍ മത്സരം നിയന്ത്രിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *