ഒളവിലം കെ. ചന്ദ്രനെ അനുസ്മരിച്ചു

ഒളവിലം കെ. ചന്ദ്രനെ അനുസ്മരിച്ചു

ന്യൂ മാഹി: രാഷ്ട്രീയ, സാമൂഹ്യ, അധ്യാത്മീക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കുനിയില്‍ ചന്ദ്രന്റെ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.സി പ്രസാദിന്റെ അധ്യക്ഷതയില്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണന്‍, വി.എന്‍ ജയരാജ്, കെ.ഷുഹൈബ്, അഡ്വ: സി.ജി അരുണ്‍, പി. ഭരതന്‍, കെ.എം പവിത്രന്‍ എന്‍.കെ പ്രേമന്‍, സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സതീഷ് കുമാര്‍ കണ്ടോത്ത് എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം നേടിയ നിധിയ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. എം.പി പ്രമോദ് സ്വാഗതവും സി. അശോകന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *