സാഹിത്യത്തിനുള്ള അഞ്ചാം വര്‍ഷത്തെ ജെ.സി.ബി പുരസ്‌കാരത്തിനായുള്ള ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു; മലയാളി നോവലിസ്റ്റ് ഷീലാ ടോമിയുടെ വല്ലിയും ലിസ്റ്റില്‍

സാഹിത്യത്തിനുള്ള അഞ്ചാം വര്‍ഷത്തെ ജെ.സി.ബി പുരസ്‌കാരത്തിനായുള്ള ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു; മലയാളി നോവലിസ്റ്റ് ഷീലാ ടോമിയുടെ വല്ലിയും ലിസ്റ്റില്‍

ജെ.സി ബി സാഹിത്യപുരസ്‌കാരം അഞ്ചാം എഡിഷന്‍ 2022ല്‍ സമ്മാനര്‍ഹമായേക്കാവുന്ന കൃതികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 2022-ലെ ആദ്യഘട്ട പട്ടികയില്‍ ആറ് വിവര്‍ത്തനങ്ങളാണുഉള്ളത്. മലയാളം, ബംഗാളി ഭാഷകളിലെ കൃതികള്‍ക്കൊപ്പം, ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളും ആദ്യമായി ആദ്യ ഘട്ട ലിസ്റ്റില്‍ ഇടംപിടിച്ചു. പത്ത് നോവലുകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ട ലിസ്റ്റ്. പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ.എസ് പനീര്‍സെല്‍വന്‍ ആണ് പാനലിന്റെ അധ്യക്ഷന്‍. അമിതാഭ് ബാഗ്ചി, രഖീ ബലറാം, ഡോ. ജെ ദേവിക, ഡോ. ജാനിസ് പരിയാറ്റ് എന്നിവരാണ് പാനലില്‍ ഉള്‍പ്പെട്ടിരുന്നത്. ഇന്ത്യന്‍ സാഹിത്യകാരന്മാരില്‍ നിന്നുള്ള വിശിഷ്ടമായ ഒരു നോവലിന് ആണ് വര്‍ഷം തോറും ജെ.സി.ബി സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ച്കൃതികള്‍ ഒക്ടോബറില്‍ ജൂറി പ്രഖ്യാപിക്കുന്നതാണ്. 25 ലക്ഷം രൂപ വിലമതിയ്ക്കുന്ന ജെ.സി.ബി പുരസ്‌കാരം നവംബര്‍ 19ന് പ്രഖ്യാപിക്കന്നതാണ്.

2022 ലെ ആദ്യഘട്ട പട്ടികയില്‍ ഷീല ടോമിയുടെ വല്ലി, മലയാളത്തില്‍ നിന്ന് ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്തത് (ഹാര്‍പ്പര്‍ പെര്‍നിയല്‍, 2022). റഹ്മാന്‍ അബ്ബാസി ന്റെ റോഹ്‌സിന്‍, സാബിക അബ്ബാസ് നഖ്വി ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് (വിന്റേജ് ബുക്‌സ്, 2022), മനോരഞ്ജന്‍ ബ്യാപാരിയുടെ ഇമാന്‍, ബംഗാളിയില്‍ നിന്ന് അരുണാവ സിന്‍ഹ വിവര്‍ത്തനം ചെയ്തത് (EKA, 2021), മാമാങ് ദായിയുടെ എസ്‌കേപ്പിങ് ദ ലാന്‍ഡ് (സ്പീക്കിങ് ടൈഗര്‍, 2021), ഖാലിദ് ജാവേദിന്റെ പാരഡൈസ് ഓഫ് ഫുഡ്, ഉര്‍ദുവില്‍ നിന്ന് ബരന്‍ ഫാറൂഖി വിവര്‍ത്തനം ചെയ്തത് (ജഗ്ഗര്‍നട്ട്, 2022), ചുഡന്‍ കബിമോയുടെ സോംഗ് ഓഫ് ദി സോയില്‍, നേപ്പാളിയില്‍ നിന്ന് അജിത്ബറാല്‍ വിവര്‍ത്തനം ചെയ്തത് (രചന ബുക്‌സ്, 2021), ഈസ്റ്ററിന്‍കൈറിന്റെ സ്പിരിറ്റ് നൈറ്റ്സ് (സൈമണ്‍ &ഷസ്റ്റര്‍, 2022), നവതേജ് സര്‍നയുടെ ക്രിംസണ്‍ സ്പ്രിങ് (അലെഫ് ബുക്ക് കമ്പനി, 2022), അനീസ് സലിമിന്റെ ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ് (പെന്‍ഗ്വിന്‍ ഹാമിഷ് ഹാമില്‍ട്ടണ്‍, 2021), ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡ് ഡെയ്‌സി റോക്ക്വെല്‍, ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് (പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ, 2022)

 

Share

Leave a Reply

Your email address will not be published. Required fields are marked *