കോഴിക്കോട്: ഹൈടെക് സംരംഭകത്വ സമീപനത്തോടു കൂടിയ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും തന്ത്രപ്രധാനമായ ആഹ്വാനമായ ‘ജയ് അനുസന്ധന്‍’ വഴി ഇന്ത്യയുടെ ദശാബ്ദം മഹത്വവല്‍ക്കരിക്കപ്പെടുമെ ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എന്‍.ഐ.ടി കോഴിക്കോട് 18-ാ മത് കോണ്‍വൊക്കേഷനില്‍ ഓണ്‍ലൈന്‍ വഴി മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദധാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഐ.ടി.സിയുടെ ഡോക്ടറല്‍ ബിരുദധാരികളില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണെ ന്ന് താരതമ്യം ചെയ്തു കൊണ്ട് ഗവേഷണത്തില്‍ സ്ത്രീകളുടെ ശ്രദ്ധേയമായ സംഭാവന അദ്ദേഹം എടുത്തുകാട്ടി. ദേശീയ വിദ്യാഭ്യാസ നയം 2020ല്‍ വിവരിച്ചിരിക്കുന്ന വികസിത ഇന്ത്യയിലേക്കുള്ള പ്രമേയങ്ങളുമായി മുന്നോട്ട് പോകുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജയ് അനു സന്ധന്‍’ എന്ന തന്ത്രപരമായ ആഹ്വാനത്താല്‍ ഇന്ത്യയെ 21-ാം നൂറ്റാണ്ടിന്റെ ആഗോള വിജ്ഞാന കേന്ദ്രമാക്കുക എന്ന ലക്ഷ്യം ഉത്തേജിപ്പിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
സമുദ്ര മത്സ്യ ബന്ധനം, തെങ്ങില്‍ നിന്നുള്ള കയര്‍ ഉല്‍പാദനം തുടങ്ങിയ പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് നൂതന ഗവേഷണ ഫലങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മശ്രീ അവാര്‍ഡ് ജേതാവും, മുന്‍ യു.ജി.സി ചെയര്‍മാനും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്‌നോളജി, ന്യൂഡല്‍ഹിയിലെ മുന്‍ ഡയരക്ടറുമായ ഡോ.വീരന്ദര്‍സിംഗ് ചൗ ഹാന്‍, വിശിഷ്ടാതിഥിയായി. ഡയരക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ 10 ബി.ടെക്, 25 എം.ടെക്, മൂന്ന് എം.എസ്.സി, എം.സി.എ, എം.ബി.എ പ്രോഗ്രാമുകളിലെ ടോ പ്പര്‍മാര്‍ക്ക് മികച്ച പ്രകടനത്തിന് സ്വര്‍ണ മെഡലുകള്‍ നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടന്ന ബിരുദദാന ചടങ്ങിന് ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ. സതീദേവി പി.എസ്, രജിസ്ട്രാര്‍ കമാന്‍ഡര്‍ ഡോ.എം എസ്. ഷാമസുന്ദര, ഡീന്‍ (അക്കാദമിക്) പ്രൊഫ. സമീര്‍ എസ്.എം , വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ നേ തൃത്വം നല്‍കി.