കണ്ണൂര്‍: മുട്ടം വെങ്ങര മാപ്പിള യു.പി സ്കൂളില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം നടത്തപ്പെട്ട പരിപാടികള്‍ കുട്ടികളുടെ ആഘോഷങ്ങളിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു. പുതിയ കെട്ടിടത്തിന്റെ കൊടി മരത്തില്‍ ഒരുക്കിയ മാവേലിയുടെ കട്ടൗട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. പോര്‍ച്ചില്‍ ഒരുക്കിയ ഓണപ്പൂക്കളം വലുപ്പം കൊണ്ടും ഭംഗികൊണ്ടും കുട്ടികള്‍ക്ക് ആദ്യത്തെ അനുഭവം ആയിരുന്നു. തുടര്‍ന്ന് സ്കൂള്‍ മുറ്റത്ത് ഒരുക്കിയ ഹൃസ്വമായ ഉദ്ഘാടനചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.കെ നദീറിന്റെ അധ്യക്ഷതയില്‍ മാനേജറും എം.എം.ജെ.സി പ്രസിഡന്റ് കൂടിയായ എസ്.കെ.പി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും എം.എം.ജെ.സി ദുബൈ കമ്മിറ്റി പ്രസിന്റുമായ പുന്നക്കന്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. എം.എം.ജെ.സി സെക്രട്ടറി എന്‍.കെ അബ്ദുള്ള ഹാജി, കെ. ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആറാം ക്ലാസുകാരന് പി.വി മുഹമ്മദ് റമീസ് കൊച്ചു മാവേലിയായി ക്ലാസുകളില്‍ സന്ദര്‍ശനം നടത്തിയത്.
തുടര്‍ന്ന് സ്കൂളിലെ 12 അധ്യാപികമാര്‍ ചേര്‍ന്ന് തിരുവാതിര കളിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തകരായ ടി.പി. അബ്ബാസ് ഹാജിയും എസ്.എല്‍.പി മൊയ്തീന് കുഞ്ഞിയും മറ്റ് നിരവധി പൊതുപ്രവര്‍ത്തകരും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു .ക്ലാസ് തലത്തില്‍ ഓണവുമായി ബന്ധപ്പെട്ടു നടത്തിയ ചിത്രരചന മല്‍സരത്തില്‍ എല്ലാ കുട്ടികളും പങ്കാളികളായി. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മാവേലിയുടെ കട്ടൗട്ടിനു മുന്നിലെ സെല്‍ഫി കോര്‍ണറില്‍ വച്ചു സമ്മാനങ്ങള്‍ നല്കി. ഉച്ചക്ക് വിഭവസമൃദ്ധമായ ഓണ സദ്യ വിളമ്പാന്‍ മദര്‍ പി.ടിയഎയുടെ സഹകരണമുണ്ടായി. എക്സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ചു രാവിലെ മുതല്‍ പാചകപ്പുരയില്‍ സജീവമായി തന്നെ ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം കുട്ടികളുടെ വിവധ മത്സരങ്ങള്‍ അരങ്ങേറി.