ആവേശമായി മഴയാത്ര

ആവേശമായി മഴയാത്ര

കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹം ഉറപ്പിക്കുക ലക്ഷ്യമിട്ട് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സഹകരണത്തോടെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, ദേശീയ ഹരിത സേന വിദ്യാലയ എക്കോ ക്ലബ്, ദര്‍ശനം സാംസ്‌കാരിക വേദി സംയുക്തമായി താമരശ്ശേരി ചുരത്തില്‍ നടത്തിയ 17ാമത് പ്രകൃതി ദര്‍ശന മഴയാത്ര ആവേശമായി. ഓറിയന്റല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ വ്യക്തിത്വ വികാസം നേടാനുള്ള പരിസ്ഥിതി സന്ദേശമാണ് മഴ യാത്രയെന്ന് പ്രൊഫ. ടി. ശോഭീന്ദ്രന്‍ പറഞ്ഞു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എം.എ ജോണ്‍സണ്‍ മഴയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.പി.യു അലി അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം പ്രോജക്ട് ഫെലോ പി.സുഗമ്യ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.ജി.സി എക്കോ ക്ലബ് കോഴിക്കോട് ജില്ലാ കോ-ഓഡിനേറ്റര്‍ പി.സിദ്ധാര്‍ത്ഥന്‍, ശാന്തിനികേതന്‍ ഷാജു ഭായ് , ഹാമിദലി വാഴക്കാട്, കെ.ജി രഞ്ജിത് രാജ്, മൊയ്തു മുട്ടായി, ഇ.എം.സി കേരളയുടെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ല കോ-ഓഡിനേറ്റര്‍ കെ.സതീശന്‍ , മഴയാത്ര സംഘാടക സമിതി കണ്‍വീനര്‍ പി. രമേഷ് ബാബു, വി.കെ രാജന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഖ്യസംഘാടകരായ പ്രൊഫ.ടി ശോഭീന്ദ്രന്‍, എം.എ ജോണ്‍സണ്‍, പി. രമേഷ് ബാബു എന്നിവരെ ചുരം സുരക്ഷണ സമിതിയുടെ ഭാരവാഹികളായ മൊയ്തു മുട്ടായി , പി.കെ സുകുമാരന്‍ , വി.കെ. താജുദീന്‍ എന്നിവര്‍ ആദരിച്ചു. ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നായി 1600 വിദ്യാര്‍ത്ഥികളും 100 ഓളം അധ്യാപകരും മഴയാത്രയില്‍ പങ്കെടുക്കാനെത്തി. ശുദ്ധജലത്തിനായി , ശുചിത്വ പരിസരത്തിനായി എന്ന ആശയത്തോടെ ഒക്ടോബര്‍ മുതല്‍ മൂന്ന് മാസക്കാലം വിദ്യാലയങ്ങളില്‍ വിവിധ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും എന്ന സന്ദേശം നല്‍കി നാലാം മുടിപ്പിന്‍ വളവില്‍ മഴയാത്ര അവസാനിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *