മാഹി: എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ ഓണം ആഘോഷിച്ചു. സ്‌കൂള്‍ മെയിന്‍ എന്‍ട്രന്‍സില്‍ മനോഹരമായ പൂക്കളം ഒരുക്കി. എല്ലാ ക്ലാസുകള്‍ക്കും പൂക്കള മത്സരം നടത്തി. വിദ്യാര്‍ത്ഥികള്‍ അവരുടെ ക്ലാസുകളില്‍ ആകര്‍ഷകമായ പൂക്കളം ഒരുക്കി. വിദ്യാര്‍ത്ഥികള്‍ മഹാബലിയുടെയും വാമനന്റെയും വേഷം ധരിച്ച് എല്ലാ ക്ലാസുകളും സന്ദര്‍ശിച്ച് അനുഗ്രഹം ചൊരിഞ്ഞു. ഉറിയടി, സുന്ദരിക്കു പൊട്ടുതൊടല്‍, തിരുവാതിരക്കളി തുടങ്ങിയ പരമ്പരാഗത കളികളായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രിന്‍സിപ്പല്‍ സതി എം. കുറുപ്പ്, പി.ടി.എ പ്രസിഡന്റ്, രാജേഷ് കുമാര്‍ കെ.പി, പി.ടി.എ ക്ലാസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു. ജി.കെ.എം.ഇ.ടി ചെയര്‍മാനും ട്രസ്റ്റിയുമായ പി.മോഹന്‍, ഡയറക്ടര്‍മാര്‍, ഡോക്ടര്‍ പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പരമ്പരാഗത ഓണസദ്യ നല്‍കി. പ്രിന്‍സിപ്പല്‍ സതി എം.കുറുപ്പ്, വൈസ് പ്രിന്‍സിപ്പല്‍മാരായ വി.കെ സുധീഷ്, പ്രിയേഷ് .പി, മോഹനന്‍ വി.പി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, പി.പി വിനോദന്‍, വെല്‍ഫെയര്‍ ഓഫിസര്‍ രാജേഷ് .എം എന്നിവര്‍ നേതൃത്വം നല്‍കി.