കേരളീയ കലകളില്‍ മനം നിറഞ്ഞ് മാവേലി മയ്യഴിയിലെത്തി

കേരളീയ കലകളില്‍ മനം നിറഞ്ഞ് മാവേലി മയ്യഴിയിലെത്തി

മാഹി: മുറ്റം നിറഞ്ഞ പൂക്കളവും മാവേലിയെ ആനയിച്ചുള്ള കേരളീയ വേഷമണിഞ്ഞുള്ള വിദ്യാര്‍ത്ഥികളുടെ മുത്തുക്കുടകളേന്തിയുള്ള നഗര ഘോഷയാത്രയും ഗതകാല നാടന്‍ ഓണക്കളികളും കേരളീയ കലാരൂപങ്ങളും ഓണപാട്ടുകളും പഞ്ചാരിമേളവും തിരുവാതിരയും സമൃദ്ധമായ ഓണസദ്യയുമൊക്കെയായി മയ്യഴിയില്‍ മാവേലി നാട് പുനഃസൃഷ്ടിക്കപ്പെട്ടു.

ശ്രീ നാരായണ ബി.എഡ് കോളജിന്റ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളീയ സംസ്‌കൃതിയുടെ അനുഭൂതിയിലാറാടി പ്രിന്‍സിപ്പല്‍ ഡോ: എ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ഡോ: എന്‍.കെ രാമകൃഷ്ണന്‍ ഓണസന്ദേശം പകര്‍ന്നേകി. മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി, എന്‍.കെ കലാവതി ടീച്ചര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *