മുക്കം: സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിനും റിലേ സത്യഗ്രഹത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എന്‍.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിയുടെ ആഭ്യമുഖ്യത്തില്‍ തിരുവമ്പാടി എസ്റ്റേറ്റിലേക്ക് മാര്‍ച്ച് നടത്തി.എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.പി ജോയ് ഉദ്ഘാടനം ചെയ്തു. എന്‍.സി.പി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഗുലാന് ഹുസൈന് കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ടി.കെ സാമി, യൂസുഫ് പുതുപ്പാടി, അബ്ദുള്‍ മജീദ് കലത്തിങ്ങല്‍, പ്രേമന് മുത്തേരി, പി.കെ വാസു, കെ.സി ആലി, റഹ്മത്ത് പറശ്ശേരി, റസാക്ക്.എന്‍, ടി.ജെ റോയ്, രാജേഷ് തിരുവമ്പാടി, ടി.വിനോദ്, സി.പി അലവിക്കുട്ടി, മൂച്ചിതോടാന് മുഹമ്മദ്, ജോഷി കോടഞ്ചേരി, ഷാജഹാന് കൊടിയത്തൂര്‍, മുഹമ്മദ് പിലാശേരി, സോമന് പുനത്തില്‍ എന്നിവര്‍ സംസാരിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്റ്റേറ്റില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നേക്ക് 29 ദിവസവും റിലേ സത്യഗ്രഹം ആറ് ദിവസവും പിന്നിട്ടു. നാല് യൂണിയനുകളുടെ പ്രതിനിധികളായ സന്തോഷ്(ഐ.എന്‍.എല്‍.സി), നസീര്‍ കല്ലുരുട്ടി (ഐ.എന്‍.ടി.യു.സി), കെ.വിശ്വനാഥന് (സി.ഐ.ടി.യു), മനേഷ്കുമാര്‍ (ബി.എം.സ്) എന്നിവര്‍ ഇന്ന് സത്യഗ്രഹമനുഷ്ടിച്ചു.