നാദാപുരം: കുടുംബശ്രീ പ്രവര്‍ത്തകരായവരുടെ നാനോ സംരംഭങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച വിവിധ ഭക്ഷ്യവസ്തുക്കള്‍, പലഹാരങ്ങള്‍, അച്ചാര്‍ വീട്ടുപകരണങ്ങള്‍ , വിവിധ വസ്ത്രങ്ങള്‍ എന്നിവയുമായി നാദാപുരം കുടുംബശ്രീയുടെ ഓണച്ചന്ത കല്ലാച്ചി മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖിലാ മാര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍ , ജനിത ഫിര്‍ദൗസ് , മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, നിഷ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, കുടുംബശ്രീ അക്കൗണ്ടന്റ് കെ. സിനിഷ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വിവിധ സംരംഭങ്ങളില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ ചന്തയില്‍ കൊണ്ടുവന്നിട്ടുള്ളത്. വിവിധ തരത്തിലുള്ള പായസങ്ങളും ചന്തയില്‍ ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് മണി വരെ ഓണ തലേന്നുവരെ ചന്ത ഉണ്ടായിരിക്കുന്നതാണ്.