കോഴിക്കോട്: വരയ്ക്കല്‍ ബീച്ചിലെ സമുദ്ര കമ്മ്യൂണിറ്റി ഹാള്‍ അധികാരികളുടെ മത്സ്യത്തൊഴിലാളി വഞ്ചനയ്ക്കും അഴിമതിയ്ക്കുമെതിരേ ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റി സമുദ്രഹാളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.
വരയ്ക്കല്‍ ബീച്ചില്‍ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹവും മറ്റു ചടങ്ങുകളും നടത്താന്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് രണ്ടര കോടി രൂപ മുടക്കി. ആരംഭിച്ച സമുദ്ര കമ്മ്യൂണിറ്റി ഹാള്‍ ചോര്‍ന്നൊലിച്ച് അടച്ച് പുട്ടിയിരിക്കുകയാണ്.
നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നടന്ന വലിയ അഴിമതിയാണ് ഇതിനു കാരണം ഹാര്‍ബര്‍ എന്‍ജിനിയര്‍ വിഭാഗത്തിനെതിരേയും അന്നത്തെ എം.എല്‍.എ എ.പ്രദീപ് കുമാറിനെതിരെയും വിജിലന്‍സ് കേസ് എടുത്ത് അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
പുതിയങ്ങാടി ഏരിയ പ്രസിഡണ്ട് ടി.പി സുനില്‍ രാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് സമാപന പ്രസംഗം നടത്തി.
മഹിള മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം റൂബി പ്രകാശന്‍, സോഷ്യല്‍ മീഡിയ മണ്ഡലം കണ്‍വീനര്‍ ടി. അര്‍ജുന്‍,
യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എന്‍.സുജിത്ത്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍, മഹിള മോര്‍ച്ച മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, ഏരിയ പ്രസിഡണ്ട് വര്‍ഷ അര്‍ജുന്‍, ബി.ജെ.പി ഏരിയ വൈസ് പ്രസിഡണ്ട് വി.ടി സന്തോഷ്, ബൂത്ത് പ്രസിഡണ്ട് എ.കെ ജിജി, സൗമ്യസുഭീഷ്, അഖിലേഷ് പൂഴിയില്‍ , എന്നിവര്‍ പ്രസംഗിച്ചു.