- എം.വി ഗോവിന്ദന്‍ രാജിവച്ചു
തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന് പകരമായി സ്പീക്കര്‍ എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതോടെ സ്പീക്കറായ എം.ബി രാജേഷിന് പകരം തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ സ്പീക്കറാകും. തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതലയാണ് എം.ബി രാജേഷിന്.
രാജിവച്ച സജി ചെറിയാന് പകരം തല്‍ക്കാലം മന്ത്രിയില്ല. ഇതോടെ പാര്‍ട്ടി സെക്രട്ടറിയായ എം.വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ രണ്ടുപദവികളിലും തുടര്‍ന്നത്.