കോഴിക്കോട്: 1961 സെപ്റ്റംബര്‍ 1-ന് റീജിയണല്‍ എഞ്ചിനീയറിങ് കോളേജ് (REC) കാലിക്കറ്റ് സ്ഥാപിതമായതിന്റെ വാര്‍ഷികം ഇന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.സി) കോഴി ക്കോട് സ്ഥാപകദിനമായി ആഘോഷിച്ചു. കാമ്പസില്‍ നടന്ന ചടങ്ങില്‍ REC കാലിക്കറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.എസ് ഉണ്ണികൃഷ്ണപിള്ള, NITC മുന്‍ ഡയരക്ടര്‍മാരായ പ്രൊഫ.എസ്.എസ്.ഗോഖലെ, പ്രൊഫ.ജി.ആര്‍.സി റെഡ്ഡി , പ്രൊഫ.ശിവാജി ചക്രവര്‍ത്തി എന്നിവരെ ആദരിക്കുകയും മെമന്റോകള്‍ നല്‍കുകയും ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ബി.ജഗദീശ്വ ര്‍ റാവു സ്ഥാപകദിന പ്രഭാഷണം നടത്തി. എന്‍.ഐ.ടി.സി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ ഗജ്ജല യോഗാനന്ദ് അധ്യക്ഷത വഹിച്ചു. എന്‍.ഐ.ടി.സി ഡയരക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടക്കം മുതല്‍ ഇന്നുവരെയുള്ള യാത്രകള്‍ അനുസ്മരിക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്‍.ഐ.ടി.സി ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ. സതീദേവി പി.എസ്, ഡീ ന്‍ (പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ) പ്രൊഫ.നസീര്‍ എം.എ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. എന്‍.ഐ.ടി.സിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 72 അധ്യാപകരെയും ജീവനക്കാരെയും ഡയരക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ആദരി ച്ചു . ഇവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സില്‍വര്‍ അവാര്‍ഡും മെമന്റോയും സമ്മാനിച്ചു . കാമ്പസിലെ പച്ചപ്പ് സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളെ അഭിനന്ദിച്ച് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മുന്‍ പ്രൊഫസര്‍ പോള്‍ ജോസഫിന് ഹരിത മിത്രം പുരസ്‌കാരം പ്രൊഫ.പ്രസാദ് കൃഷ്ണ നല്‍കി. 2022-ലെ പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ എന്‍ഐ.ടി.സി ജീവനക്കാരുടെ മക്കളായ നന്ദജ കെ.കെ , സി ദ്ധാര്‍ത്ഥ് പ്രഭു എന്നിവര്‍ക്കുള്ള പ്രാവീണ്യ പുരസ്‌കാരങ്ങളും അദ്ദേഹം സമ്മാനിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ പത്രിക കമ്യൂണിക്കിന്റെ ന്റെ ആദ്യ പ്ര തി പ്രൊഫ. പ്രസാദ് കൃഷ്ണ REC കാലിക്കറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.എസ്. ഉണ്ണികൃഷ്ണപിള്ളയ്ക്ക് കൈമാറി. എന്‍.ഐ.ടി കോഴിക്കോട്ടെ അക്കാദമിക്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വര്‍ണിക്കുന്ന ദ്വിവാര്‍ഷിക വാര്‍ത്താ പത്രികയാണ് ‘കമ്യൂണിക്ക്’. അടുത്തിടെ സൃഷ്ടിച്ച സെന്റര്‍ ഫോര്‍ പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ എക്‌സ്‌ചേഞ്ച് (CPRIME) ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വൈകുന്നേരം വയലിന്‍ ഡ്യുവോ ആയ ഇടപ്പള്ളി അജിത് കുമാറിന്റെയും കൃഷ്ണ അജിത്തിന്റെയും NITC വിദ്യാര്‍ഥികളുടേയും കലാ-സാംസ്‌കാരിക പരിപാടികളോടെ സ്ഥാപക ദിനാഘോഷം സമാപിച്ചു. സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്ട് റിലേഷന്‍സ് (CCAR) ആണ് ഈ കലാ -സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചത്.