കോഴിക്കോട്: പ്രമുഖ ബില്‍ഡര്‍ ടി.സി വണ്‍ പ്രോപ്പര്‍ട്ടീസ് സ്‌കൈവാക് പ്രോജക്ടിന്റെ പുതിയ സമുച്ചയത്തിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിക്കുമെന്ന് ടി.സി വണ്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയരക്ടര്‍ ടി.സി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 24 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ഡിസൈനിങ്ങില്‍ ആണ് സ്‌കൈ വാക് രൂപകല്‍പ്പന ചെയ്തത്. കോഴിക്കോട് എന്‍.എച്ച് ബൈപാസില്‍ ആണ് സ്‌കൈ വാക് സ്ഥിതി ചെയ്യുന്നത്. ടൗണ്‍ ഷിപ് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ നടപ്പാക്കിയ ഈ പ്രോജെക്റ്റിന്റെ പ്രത്യേകത റൂഫ് ടോപ്പില്‍ ആകാശ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഹോസ്പിറ്റലുകള്‍, വിമാനത്താവളം, സൈബര്‍ പാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇതിനകം നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌കൈ വാക് ഒന്നിലെയും രണ്ടിലെയും മുഴുവന്‍ ഫ്ളാറ്റുകളും ഉപഭോക്താക്കള്‍ക്കു കൈമാറിക്കഴിഞ്ഞു.
ടി.സി വണ്ണിന്റെ മറ്റൊരു അഭിമാന പ്രോജക്ട് ആണ് ടി.സി വണ്‍ പാള്‍മ്‌റോ. കൊമേഴ്‌സ്യല്‍ സ്‌പേസ്, ഹോട്ടല്‍ സ്യൂട്ട് എന്നിവയുള്‍പ്പെടുന്ന പദ്ധതിയാണിത്. ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ബിസിനസ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ആസൂത്രണം. ഫുള്ളി ഫര്‍നിഷ്ഡ് പ്രൊഫെഷണല്‍ സജ്ജീകരണങ്ങള്‍ ഉള്ള ഹോട്ടല്‍ സ്യുട്ടുകളായിരിക്കും ഇവ. പാള്‍മ്‌റോ പ്രോജെക്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുടക്ക് മുതലിന്റെ 7.5 ശതമാനം വരെ മാസവരുമാനം ലഭിക്കുന്നതാണ്. ഈ പ്രോജക്ട് സ്വന്തമാകുവാനും എല്ലാ പ്രധാന ബാങ്കുകളില്‍ നിന്നും ലോണ്‍ സൗകര്യം ലഭ്യമാണെന്നും ടി.സി അഹമ്മദ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ നൗഫല്‍ അഹമ്മദ്, ജനറല്‍ മാനേജര്‍ ടി.സി മജീദ്, ബ്രാഞ്ച് ഹെഡ് പി.പ്രശാന്ത് , ലീഗല്‍ ഓഫീസര്‍ ബിപിന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 8943616161.