നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ജീപ്പ് ഇ-ലേലം ചെയ്യുന്നു

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ജീപ്പ് ഇ-ലേലം ചെയ്യുന്നു

നാദാപുരം: ഇ-വെസ്റ്റ് റൂള്‍ 2011 പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മിനി രത്‌ന കമ്പനിയായ മെറ്റല്‍ സ്‌കാര്‍പ്പ് ട്രേഡ് കോര്‍പറേഷന്‍ ലിമിറ്റഡ് (MSTC) മുഖേന നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1997 മോഡല്‍ മഹീന്ദ്ര ജീപ്പ് 12ന് ഇ-ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com എന്ന വിലാസത്തില്‍ (ഇ-മെയില്‍ ഐഡി, ജി.എസ്.ടി രജിസ്‌ട്രേഷന്‍, പാന്‍ കാര്‍ഡ് ) എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 11,800 രൂപ ഫീസ് ആയി അടക്കണം. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാഹനം പരിശോധിക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്. 28/10/2021 ലെ സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍/പഞ്ചായത്ത് വാഹനങ്ങള്‍ എം.എസ്.ടി.സി മുഖേന മാത്രമേ ലേലം ചെയ്തു നല്‍കാന്‍ പാടുള്ളൂ. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ആദ്യമായി എം.എസ്.ടി.സി യിലൂടെ വാഹനം ഇ-ലേലം ചെയ്യുന്ന പഞ്ചായത്താണ് നാദാപുരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *